തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം
തുര്‍ക്കിയിലെ കനാക്സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത് അസാധാരണമായ പക്ഷി ശബ്ദത്തിലൂടെ ആശയവിനിമയം നടത്താന്‍ വടക്കന്‍ തുര്‍ക്കിയിലെ ഈ ഗ്രാമവാസികള്‍ക്ക് അറിയാം.(ഹോള്‍ഡ്)
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്.
കുന്നും മലയും നിറഞ്ഞ കനാക്സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും.500 വര്‍ഷത്തെ പഴക്കമുണ്ട്.ഗ്രാമവാസികളുടെ ഈ പക്ഷിഭാഷയ്ക്ക്. വിസില്‍ അഥവാ ഉച്ചത്തില്‍ ചൂളമിടുന്നതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് ഈ ഭാഷ നില നിന്നുപോന്നത്. ഇന്ന് ഈ ഭാഷയറിയുന്നവര്‍ വിരളമാണ്.ഭാഷ സംരക്ഷിക്കുന്നതിനായി 2014 മുതല്‍ തന്നെ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ഈ പക്ഷി ഭാഷ പഠിപ്പിക്കുന്നുമുണ്ട്.
language
1514904208
2018-01-02 14:43:28
1:
UCCYlLggaxgZSwGy6IdPuhlQ
Anweshanam
16
1
source